പി.ടി.ഇയും വിദേശജോലിയും

ഒരു വിദേശരാജ്യത്ത് ജോലി ലഭിക്കാൻ ഇംഗ്ലീഷ് എന്നത് വലിയ മാനദണ്ഡം തന്നെ. എന്നാൽ ഇംഗ്ലീഷ് ഭാഷയെ ഭയത്തോടെ നോക്കികാണുന്ന വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും എണ്ണം കൂടുകയാണെന്നതും വാസ്തവമാണ്. അവരോടായി ഇനി ഒരു കാര്യം. നിങ്ങൾ മനസിലെ ഭീതിയെ ആദ്യം പമ്പകടത്തുക. ഒപ്പം വിദേശജോലി എന്നത് മനസിൽ ഉറപ്പിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുക… വിദേശ ജോലി ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്ക് തീർച്ചയായും ആശ്രയിക്കാവുന്ന ഒന്നാണ് പി.ടി.ഇ (The Pearson Test of English Academic). പഠനത്തിൽ ശരാശരി വിദ്യാർത്ഥികൾക്കും പോലും പി.ടി.ഇ പരീക്ഷ പിൻതുടരാം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം അളക്കുകയാണിവിടെ.

സർവകലാശാലകളുടെ അംഗീകാരം

ഐ.ഇ.എൽ.ടി.എസിനെ അപേക്ഷിച്ച് കൂടുതൽ എളുപ്പം എന്നതാണ് പി.ടി.ഇ യുടെ പ്രധാന പ്രത്യേകത. ആസ്‌ട്രേലിയയിലും മറ്റും കുടിയേറ്റത്തിന് മാനദണ്ഡമായി പി.ടി.ഇയെ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം എല്ലാ സർവകലാശാലകളുടെയും അംഗീകാരവുമുണ്ട്. ആസ്‌ട്രേലിയയിലേക്ക് ഉൾപ്പെടെ ജോലി ലക്ഷ്യമിടുന്ന എൻജിനീയർമാർ ഉൾപ്പെടെയുള്ളവർക്ക് പി.ടി.ഇ ടെസ്റ്റിനെ ആശ്രയിക്കാം. ആസ്‌ട്രേലിയയിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനും പി.ടി.ഇ മാനദണ്ഡമായി അംഗീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം അതിവേഗത്തിൽ

പരീക്ഷാ ഫലം അതിവേഗത്തിൽ നിർണയിക്കാം എന്നതും പി.ടി.ഇയെ വ്യത്യസ്തമാക്കുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ഫലം അറിയാം. ടെസ്റ്റ് തീയതി എപ്പോൾ വേണമെങ്കിലും ഉദ്യോഗാർത്ഥിക്ക് ബുക്ക് ചെയ്യാം എന്നതും പി.ടി.ഇയുടെ പ്രത്യേകതയാണ്.



Leave a Reply