- December 10, 2019
- Posted by: Manjoorans
- Category: BLOG
മാറ്റം അനിവാര്യമാണ്, അത് സർവമേഖലയിലും. വിദ്യാഭ്യാസ-തൊഴിൽ രംഗത്തും മാറ്റങ്ങൾ പ്രകടമാണ്. ആധുനിക സമൂഹത്തിൽ കമ്പ്യൂട്ടറിന്റെ കടന്നുവരവ് അതിനൊരു ചൂണ്ടുപലകയായെന്ന് മാത്രം. എന്തിനും ഏതിനും കമ്പ്യൂട്ടർ പരിജ്ഞാനം അടിസ്ഥാനമായി മാറുമ്പോൾ പരീക്ഷാരീതികളിലും മാറ്റം വന്നു. ഇത് ഒരു വിദ്യാർത്ഥി അതല്ലങ്കിൽ ഉദ്യോഗാർത്ഥി എങ്ങനെ ഉൾകൊള്ളുന്നു എന്നതും നിർണായകമാക്കി.
യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ തൊഴിൽ സ്വപ്നം കാണുന്നവർക്ക് മുമ്പിൽ IELTS ഒരു പ്രധാന കടമ്പയാണ്. എന്നാൽ ഉദ്യോഗാർത്ഥിയുടെ ശരിയായ സമീപനത്താൽ IELTS-ലേക്കുള്ള ദൂരം ചെറുതാകുമെന്നത് മറ്റൊരു യാഥാർത്ഥ്യം. IDP-യും ബ്രിട്ടീഷ് കൗൺസിലുമാണ് ഇന്ത്യയിൽ IELTS പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന രണ്ട് സ്ഥാപനങ്ങൾ. കമ്പ്യൂട്ടർ പരിജ്ഞാനം അടിസ്ഥാനഘടകമായതോടെ IDP-യുടെ പരീക്ഷാരീതികളിൽ പോലും മാറ്റം വന്നു. ഉദ്യോഗാർത്ഥിയുമായുള്ള അഭിമുഖം ഒഴിച്ചാൽ ബാക്കിയെല്ലാം കമ്പ്യൂട്ടറിനെ ആശ്രയിച്ചാണ്. ഉദ്യോഗാർത്ഥിയുടെ സംസാരിക്കാനും, എഴുതാനുമുള്ള കഴിവുകളിൽ വരെ കമ്പ്യൂട്ടർ അളവുകോലാകും.
കൂടുതൽ ലളിതം
പരീക്ഷകളിൽ തയാറെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്. IELTS ഉൾപ്പെടെയുള്ള പരീക്ഷകളിലും അത് നിർണായകമാണ്. കമ്പ്യൂട്ടർ പ്രധാന ഘടകമായ സാഹചര്യത്തിൽ മികച്ച തായറെടുപ്പുകളുമായി എത്തുന്ന ഉദ്യോഗാർത്ഥിക്ക് പരീക്ഷ കൂടുതൽ ലളിതമാകും
പരീക്ഷാഫലം അതിവേഗം
പരീക്ഷ ഫലം അതിവേഗം സാധ്യമാകും എന്നതാണ് പുതിയ പരിക്ഷാരീതിയുടെ പ്രധാന സവിശേഷത. പരീക്ഷാ ഫലത്തിനായി ഉദ്യോഗാർത്ഥിക്ക് അഞ്ച് മുതൽ ഏഴ് ദിവസം വരെ മാത്രം കാത്തിരുന്നാൽ മതിയാകും.