ഐ.ഇ.എൽ.ടി.എസ് അറിയേണ്ടതെല്ലാം

മാറിയ സാഹചര്യത്തിൽ ഐ.ഇ.എൽ.ടി.എസിന്റെ പ്രസക്തി എന്താണ്? ഇംഗ്ലീഷ് എവിടെയെല്ലാം അടിസ്ഥാന ഭാഷയായി പരിഗണിക്കുന്നുവോ അവിടെയെല്ലാം ഒഴിവാക്കാനാവാത്ത ഘടകമാണ് ഐ.ഇ.എൽ.ടി.എസ് . നാൾക്കുനാൾ ആ പ്രസക്തി ഉയർന്നുവരികയും ചെയ്യും. ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ കടന്നിരിക്കണം. ഈ സാഹചര്യം മാത്രം വിലയിരുത്തിയാൽ മതി ആധുനിക സമൂഹത്തിൽ ഐ.ഇ.എൽ.ടി.എസിന്റെ പ്രസക്തി വിലയിരുത്താൻ.

ഇനി അടുത്തറിയാം

ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം എന്ന് ചുരുക്കിയാൽ ഐ.ഇ.എൽ.ടി.എസ് ആകും. ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഒരു ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം അളക്കാനുള്ള പരീക്ഷയാണിത്. ബ്രിട്ടീഷ് കൗൺസിൽ, ഐ.ഡി.പി. ഓസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് എന്നീ കേന്ദ്രങ്ങളാണ് ഐ.ഇ.എൽ.ടി.എസ് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

എങ്ങനെ നേരിടാം

ഐ.ഇ.എൽ.ടി.എസിന് പ്രധാനമായി നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തരം ടെസ്റ്റുകളിലൂടെയാണ് ഉദ്യോഗാർത്ഥിയുടെ ഭാഷാസ്വാധീനം പരിശോധിക്കുന്നത്. യു.കെ, യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഐ.ഇ.എൽ.ടി.എസ് പരീക്ഷയെ അഭിമുഖീകരിക്കണം. കാനഡ, ആസ്‌ട്രേലിയ, യു.കെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ഐ.ഇ.എൽ.ടി.എസിനെ തങ്ങളുടെ ഇംഗ്ലീഷ് പ്രാവിണ്യം തെളിയിക്കാനുള്ള രേഖയായി കരുതാം.

പാഠഭേദങ്ങൾ

ഐ.ഇ.എൽ.ടി.എസിന് പ്രധാനമായും രണ്ട് പാഠഭേദങ്ങളാണ് ഉള്ളത്. അക്കാഡമിക്, ജനറൽ എന്നിവയാണ് പൊതുവായുള്ള പാഠഭേദങ്ങൾ.

അക്കാഡമിക്

സമീപകാലത്ത് ലോകത്ത് ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആരോഗ്യമേഖലയിലാണ്. യു.കെ, യു.എസ് ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്‌സ് പോലുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്കും അക്കാഡമിക് ഐ.ഇ.എൽ.ടി.എസ് ഒരു വിലയിരുത്തലാണ്.

ജനറൽ ട്രെയിനിംഗ്

കാനഡ പോലുള്ള രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ ഐ.ഇ.എൽ.ടി.എസ് ഒരു കടമ്പയാണ്.



Leave a Reply