CAP യും ന്യൂസിലാൻഡിലെ നഴ്‌സിംഗ് രജിസ്‌ട്രേഷനും

ആരോഗ്യമേഖലയിൽ നിരവധി തൊഴിൽഅവസരങ്ങൾ സൃഷ്ടിച്ച രാജ്യമാണ് ന്യൂസിലാൻഡ്. ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ എണ്ണം അത് ശരിയെന്ന് കാട്ടിത്തരികയും ചെയ്യും. എന്നാൽ സമീപകാലത്ത് ന്യൂസിലാൻഡ് നഴ്‌സിംഗ് കൗൺസിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കൂടുതൽ കർക്കശമായ നിലപാടിലേക്ക് എത്തുകയാണെന്ന് പറയേണ്ടിവരും. ഇതിന് വ്യക്തമായ കാരണവുമുണ്ട്. ന്യൂസിലാൻഡിലേക്ക് ജോലിക്കായി എത്തുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ നിലവാരവും ഇംഗ്ലീഷ് ഭാഷാ സ്വാധീനവും ഉറപ്പാക്കുക എന്നത് തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യം. വിദേശരാജ്യത്ത് നഴ്‌സിംഗ് രജിസ്‌ട്രേഷൻ ലഭിക്കാൻ, അതാതു രാജ്യത്തെ നഴ്‌സിംഗ് കൗൺസിൽ ആവശ്യപ്പെടുന്ന IELTS, OET സ്‌കോറുകൾ ഏറെ നിർണായകമാണ്. ഒന്നിലധികം തവണ ലഭിച്ച സ്‌കോറിൽ നിന്ന് ‘Clubbing’ ചെയ്യുവാൻ സാധിക്കുന്ന ഒരു രാജ്യമാണ് ന്യൂസിലാൻഡ്. ഇപ്പോഴും ന്യൂസിലാൻഡ് നഴ്‌സിംഗ് കൗൺസിൽ ‘Clubbing’ അനുവദിക്കുന്നു എന്നതും യാഥാർത്ഥ്യം തന്നെ. എന്നാൽ ഭാവിയിൽ ‘Clubbing’ എന്ന സംവിധാനം ഇല്ലാതാകും എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

രജിസ്‌ട്രേഷൻ എങ്ങനെ

ന്യൂസിലാൻഡിലേക്ക് നഴ്‌സിംഗ് ജോലി ലക്ഷ്യമിടുന്നവർ (CAP) അഥവാ Competency Assessment Programme എന്ന കോഴ്‌സിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ന്യൂസിലാൻഡിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനായി ഇംഗ്ലീഷ് സ്‌കോറിന് പുറമെ Competency Assessment Programme (CAP) എന്ന കോഴ്‌സ് പാസായിരിക്കണം എന്ന നിബന്ധനയുണ്ട്. ഇപ്പോൾ Competency Assessment Programme ന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട നിലപാടുകളും കൂടുതൽ കർക്കശമാക്കിയിരിക്കുകയാണ് ന്യൂസിലൻഡിലെ കോളേജുകൾ. ഇംഗ്ലീഷ് സ്‌കോർ club ചെയ്യുന്നവർക്ക് പ്രമുഖ കോളേജുകളൊന്നും അഡ്മിഷൻ നൽകുന്നില്ല. കോളേജുകളുടെ ഈ നിലപാട് തന്നെ ഭാവിയിൽ ‘Clubbing’ നിറുത്തലാക്കും എന്ന സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ന്യൂസിലാൻഡിൽ നഴ്‌സിംഗ് ജോലി സ്വപ്‌നം കാണുന്നവർക്ക് മുമ്പിൽ വലിയ വെല്ലുവിളിയായി മാറും.

ലക്ഷ്യം മറികടക്കാം, ആദ്യ ശ്രമത്തിൽ

ന്യൂസിലാൻഡിലേക്ക് എത്തുന്ന ആരുടെയും ലക്ഷ്യം നഴ്‌സിംഗ് രജിസ്‌ട്രേഷൻ എന്ന കാര്യത്തിൽ തർക്കമില്ല. ന്യൂസിലാൻഡ് നിലപാടുകൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ IELTS, OET യോഗ്യത സ്‌കോർ നേടുക എന്നത് ഇവിടെ നിർണായകമാണ്. ഇവിടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നും മറ്റുമുള്ള വിദേശ നഴ്‌സുമാർ IELTS, OET പോലുള്ള പരീക്ഷകൾ പാസായിട്ടും രോഗികളുമായുള്ള ആശയവിനിമയത്തിൽ നിലവാരം പുലർത്തുന്നില്ല എന്ന ആരോപണം വ്യാപകമാണ്. ഈ സാഹചര്യത്തിൽ വരും നാളുകളിൽ ന്യൂസിലാൻഡ് നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരുത്തിയാലും അത്ഭുതപ്പെടാനില്ല.



Leave a Reply