- October 19, 2019
- Posted by: Manjoorans
- Category: BLOG
ഒരു വ്യക്തിയെ എങ്ങനെ സമൂഹത്തിന് വിലയിരുത്താം? പെരുമാറ്റം, വിദ്യാഭ്യാസം, ജീവിതസാഹചര്യങ്ങൾ ഇങ്ങനെ ഒരുപിടി ഘടകങ്ങൾ ഇവിടെ നിർണായകമാണ്. എന്നാൽ കാലം മാറി, ആധുനിക സമൂഹം ഒരു വ്യക്തിയെ അളക്കുന്നത് അവന്റെ വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിലാണ്. സ്‌കൂളിൽ നിന്നോ കോളേജിൽ നിന്നോ ഒരു വിദ്യാർത്ഥി ആർജ്ജിക്കുന്ന അറിവുകൾ അവന്റെ വ്യക്തിത്വരൂപീകരണങ്ങൾ പ്രധാന ഘടകമാണ്. മികച്ച വിദ്യാഭ്യാസം ഒരു വിദ്യാർത്ഥിയിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും? ആധുനിക കാലത്ത് ഏറെ പ്രസക്തിയുള്ള ചോദ്യം. ഇവിടെയാണ് വിദേശപഠനത്തിന്റെ സാധ്യതകളെ നാം പ്രയോജനപ്പെടുത്തേണ്ടത്.
പുതിയ അനുഭവങ്ങൾ
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചുകേരളം. പക്ഷേ ഉന്നതവിദ്യാഭ്യാസത്തിനായി എന്തുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥികൾ കൂടുതലായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നു. ജോലി സാധ്യത തന്നെ പ്രധാനകാരണം. വിദേശപഠനം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിയുടെ ജീവിതസാഹചര്യങ്ങൾ അടിമുടി മാറുന്നു എന്നതും പ്രത്യേകതയാണ്. വിദേശരാജ്യങ്ങളിലെ പഠനം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വലിയയൊരു അനുഭവമായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ, ഒപ്പം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സഹപാഠികളും. പുതിയയൊരു സംസ്‌കാരത്തെയും അതിന്റെ മഹത്വവും അവൻ തിരിച്ചറിയുകയാണ്. ഇത് വ്യക്തിത്വ രൂപീകരണത്തിലും വലിയ ഘടകമായി മാറും. വിദ്യാർത്ഥിയുടെ പഠനത്തിലും ജീവിതത്തിലും അത് അനുകൂലമായി പ്രതിഫലിക്കും.
ആത്മവിശ്വാസം വാനോളം
വിദേശരാജ്യങ്ങളെ ഉയർന്ന തൊഴിലവസരങ്ങൾ ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തോടോപ്പം ജോലി ചെയ്യാം എന്നതും വലിയ പ്രത്യേകതയാണ്. പഠനകാലത്ത് തന്നെ സ്വന്തമായി വരുമാനം കണ്ടെത്തുമ്പോൾ വിദ്യാർത്ഥി സ്വയംപര്യാപ്തതയിലേക്ക് എത്തുകയാണ്. സ്വയം ബഹുമാനം തോന്നും. ഒപ്പം ആത്മവിശ്വാസം വർദ്ധിക്കും. ഒപ്പം മികച്ചയൊരു വ്യക്തിത്വത്തിലൂടെ ആ വിദ്യാർത്ഥി സമൂഹത്തിന് മുതൽകൂട്ടായി മാറുകയും ചെയ്യും.