IELTS പരീക്ഷ എഴുതാം, സമ്മർദ്ദങ്ങളില്ലാതെ..

സമ്മർദ്ദം വില്ലനാണ്. പ്രത്യേകിച്ച് പരീക്ഷാ കാലങ്ങളിൽ. ഒരു ഉദ്യോഗാർത്ഥിയേയും വിദ്യാർത്ഥിയേയും സംബന്ധിച്ച് സമ്മർദ്ദങ്ങളെ അതിജീവിക്കുക സുപ്രധാനമാണ്. സമ്മർദ്ദങ്ങളെ മറികടന്നാൽ അവന്റെ ലക്ഷ്യത്തിലേക്ക് തടസങ്ങളില്ലാതെ മുന്നേറാം. യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ സുരക്ഷിതമായ ജോലി സ്വപ്‌നം കാണുന്ന വ്യക്തിയെ സംബന്ധിച്ച് IELTS എന്നത് പ്രധാന കടമ്പയാണ്. പക്ഷേ IELTS പരീക്ഷയെ വിദ്യാർത്ഥികളിൽ പലരും പിരിമുറുക്കത്തോടെയാണ് നോക്കികാണുന്നത്. ഇവിടെ സമ്മർദ്ദം എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. പിരിമുറുക്കത്തിന് പ്രധാനകാരണം ഇംഗ്ലീഷ് ഭാഷയോടുള്ള ഭയമാണ്. സ്വയം മനസുവെച്ചാൽ ലളിതമായി ഈ വെല്ലുവിളി മറികടക്കാം. അത് സാധ്യമായാൽ IELTS എന്ന ലക്ഷ്യത്തിലേക്ക് നിങ്ങൾ പാതിദൂരം പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും.

നാല് ഘടകങ്ങൾ

ഏറ്റവും സുന്ദരവും ലളിതമായ ഭാഷകളിൽ ഒന്നായാണ് ലോകസമൂഹം ഇംഗ്ലീഷിനെ വിലയിരുത്തുന്നത്. അതിനാൽതന്നെ IELTS ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളിൽ ഇംഗ്ലീഷ് മാനദണ്ഡമായി. പ്രധാനമായും നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) IELTS-നുള്ളത്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള ഉദ്യോഗാർത്ഥിയുടെ കഴിവുകൾ വിലയിരുത്തപ്പെടുന്നു. ഇവിടെ ഇംഗ്ലീഷ് ഭാഷയിൽ ഉദ്യോഗാർത്ഥിയുടെ നിലവാരം മെച്ചപ്പെടുത്തുക എന്നത് ഏറെ നിർണായകമാണ്. ഭാഷയിൽ കൂടുതൽ സ്വാധീനം കൈവരാൻ എന്തെല്ലാം എന്നതിനും പ്രസക്തിയുണ്ട്. ഇംഗ്ലീഷ് വാർത്താ ചാനലുകളും ദിനപത്രങ്ങളും വായിക്കുന്നത് ഭാഷയിലുള്ള സ്വാധീനം വർദ്ധിപ്പിക്കും. ഒപ്പം ഇംഗ്ലീഷ് നോവലുകൾ പുസ്തകങ്ങൾ എന്നിവ വായിക്കുന്നതും മുതൽക്കൂട്ടാവും. ഭാഷാ സ്വാധീനം വർദ്ധിപ്പിക്കുന്നതിലൂടെ സമ്മർദ്ദങ്ങളെ പൂർണമായും ഒഴിവാക്കാം എന്നതും IELTS എന്ന ലക്ഷ്യത്തിലെ വിജയഘടകമായി മാറും.



Leave a Reply