മനസുവെച്ചാൽ IELTS ലളിതമാക്കാം

മനസുവെച്ചാൽ സാധിക്കാത്ത കാര്യമുണ്ടോ? ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിലും അതുതന്നെയാണ് യാഥാർത്ഥ്യം. മനസുണ്ടെങ്കിൽ ഇംഗ്ലീഷ് ലളിതമാക്കാം. പിന്നെ ഇംഗ്ലീഷിൽ തടസങ്ങളില്ലാതെ എഴുതാം, വായിക്കാം, സംസാരിക്കാം, ആശയവിനിമയം നടത്താം. ഒപ്പം ആത്മവിശ്വാസവും തനിക്ക് കഴിയുമെന്ന ദൃഢനിശ്ചയവും ഉണ്ടാകണം. യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി സ്വപ്‌നം കാണാത്തവരായി ആരുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്താൻ IELTS ഒരു കടമ്പയാണ്. പക്ഷേ ഇവിടെ പലർക്കും അടിതെറ്റുന്നത് എന്തുകൊണ്ടാവാം? ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും ആത്മവിശ്വാസക്കുറവും എന്ന് തറപ്പിച്ചുപറയാം. ഈ ഭയം മാറ്റിവെച്ചാൽ ആത്മവിശ്വാസം താനെ കൈവരും എന്നതാണ് യാഥാർത്യം. പിന്നെ IELTS എന്ന ലക്ഷ്യം എളുപ്പമാകും.

സംസാരിക്കാം ആത്മവിശ്വാസത്തോടെ

IELTS-ന് നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഈ ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്പീക്കിംഗ് ടെസ്റ്റ്. ഇവിടെ ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷ ശൈലിയാണ് വിലയിരുത്തപ്പെടുന്നത്. എക്‌സാമിനറും വിദ്യാർത്ഥിയും തമ്മിലുള്ള മുഖാമുഖം സംഭാഷണമാണ് ഇവിടെ നടക്കുന്നത്. 11 മുതൽ 15 മിനിറ്റ് ദൈർഘ്യമുണ്ട് സ്പീക്കിംഗ് ടെസ്റ്റിന്. പൊതുവായ ചോദ്യങ്ങളാണ് എക്‌സാമിനറിൽ നിന്ന് വിദ്യാർത്ഥി അതല്ലെങ്കിൽ ഉദ്യോഗാർത്ഥി പ്രതീക്ഷിക്കേണ്ടത്.

വലിയ പ്രചോദനം

ഇംഗ്ലീഷ് നോവലുകൾ ദിനപത്രങ്ങൾ എന്നിവ വായിക്കുന്നതും ഇംഗ്ലീഷ് വാർത്താചാനലുകൾ വീക്ഷിക്കുന്നതും IELTS വിദ്യാർത്ഥികളിൽ ആത്മവിശ്വാസം കൊണ്ടുവരും. ഇത് IELTS പഠനശേഷവും വലിയ മുതൽകൂട്ടാവും. IELTS പരിശീലന ക്ലാസുകൾ മറ്റെന്തിൽ നിന്നും വ്യത്യസ്തമാണ്. അദ്ധ്യാപകർ IELTS പരിശീലന ക്ലാസുകളിൽ സ്വന്തം അനുഭവം പങ്കുവെയ്ക്കാറുണ്ട്. ഈ അനുഭവങ്ങൾ ഉൾകൊള്ളണം. വിദ്യാർത്ഥികളിൽ അത് വലിയ പ്രചോദനമായി മാറും. ഒപ്പം ഇംഗ്ലീഷ് ഭാഷയോട് ബഹുമാനവും കൈവരും. ഇത് IELTS പഠനം ലളിതമാക്കാൻ സഹായിക്കും.



Leave a Reply