മികച്ച വിദ്യാഭ്യാസം, ഒരു ന്യൂസിലാൻഡ് മാതൃക

ഏന്ത് അല്ലെങ്കിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ പരമപ്രധാനമാണ്. പ്രത്യേകിച്ച് വിദ്യാർത്ഥികളെ സംബന്ധിച്ച്. പഠനകാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കും എന്നതുതന്നെ കാരണം. മികച്ച വിദ്യാഭ്യാസം ഒരു വിദ്യാർത്ഥിക്ക് ശരിയായ ദിശാബോധം നൽകും. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ഈ ഘട്ടത്തിലാണ് നിർണായകമാകുന്നത്.
വിദേശത്ത് പഠനവും മികച്ച ജോലിയും ആഗ്രഹിക്കാത്തവരായി ആരുണ്ട് ?വിദേശത്ത് പഠിക്കുക എന്ന സ്വപ്‌നം മനസിൽ വച്ചുപുലർത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കേരളത്തിലും വർദ്ധിക്കുകയാണ്. വിദേശപഠനം ലക്ഷ്യമിടുന്നവർക്ക് ന്യൂസിലാൻഡ് ഏറെ ഉചിതമെന്ന് ഈ സാഹചര്യത്തിൽ സംശയങ്ങൾക്ക് ഇടനൽകാതെ പറയാം. അന്താരാഷ്ട്ര നിലവാരം തന്നെയാണ് ന്യൂസിലാൻഡിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ വേറിട്ട് നിറുത്തുന്നതും. ഒപ്പം മികച്ച തൊഴിൽ സാധ്യത എന്നതും ന്യൂസിലാൻഡിനെ മറ്റ് ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കുന്നു.

മൂന്ന് തലങ്ങൾ

ന്യൂസിലാൻഡിലെ വിദ്യാഭ്യാസ സന്ദ്രാദയത്തെ മൂന്ന് തലങ്ങളായി തരംതിരിക്കാം. ഏർളി ചൈൽഡ്ഹുഡ്, സ്്കൂൾ, സർവകലാശാല എന്നിവയാണ് ആ മൂന്ന് തലങ്ങൾ.

വ്യത്യസ്ത കോഴ്‌സുകൾ

വിവിധ വിഷയങ്ങളിൽ ഉന്നതപഠനത്തിനുള്ള അവസരവും വിദ്യാർത്ഥികൾക്കായി ന്യൂസിലാൻഡിലെ സർവകലാശാലകൾ ഉറപ്പാക്കിയിട്ടുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, മാസ്റ്റർ ഡിഗ്രി, പി.എച്ച.്ഡി എന്നിവയ്ക്ക് ചേർന്ന് പഠിക്കാനും ന്യൂസിലാൻഡിൽ അവസരമുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉറപ്പാക്കാൻ സഹായിക്കുന്ന വിവിധ പ്രോഗ്രാമുകൾക്കും സർവകലാശാലകൾ രൂപം നൽകിയിട്ടുണ്ട്. മികച്ച പ്രാക്ടിക്കൽ സെക്ഷനും ട്രെയിനിങ്ങും ലഭ്യമാണ്. പഠനത്തിൽ മികവ് പുലർത്തുന്നവരെ സ്‌കോളർഷിപ്പുകളും തേടിയെത്തുന്നു. വിവിധ പ്രോഗ്രാമുകൾക്ക് അനുസരിച്ച് ഫീസും വ്യത്യസ്തമാണ്. ബിരുദപഠനത്തിന് 22000 മുതൽ 30000 ന്യൂസിലാൻഡ് ഡോളറാണ് ഒരു വർഷത്തെ ഫീസ്. ബിരുദാനന്തര ബിരുദ പഠനത്തിന് 25000 മുതൽ 35000 ന്യൂസിലാൻഡ് ഡോളറാണ് ഒരു വർഷത്തെ ഫീസായി നൽകേണ്ടത്. മികച്ച പഠനസാഹചര്യവും ന്യൂസിലാൻഡിലെ സർവകലാശാലകളെയും കോളേജുകളെയും വേറിട്ട് നിറുത്തുന്നു. അനുകൂല പഠനസാഹചര്യം മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക് സഹായകരമാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സമാധാനം സുരക്ഷിതം

മറ്റ് ലോകരാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ജീവിതചെലവ് ഏറ്റവും കുറവെന്നതും ന്യൂസിലാൻഡിലെത്തുന്ന വിദ്യാർത്ഥികൾക്ക് അനുകൂലഘടകമാണ്. ന്യൂസിലാൻഡിലാകെ സമാധാന അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ഉന്നതപഠനത്തിനായി എത്തുന്നവർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. ഈ സാഹചര്യങ്ങളും വിദേശപഠനത്തിന് ആഗ്രഹിക്കുന്നവരെ ഏറെ സ്വാധീനിക്കുന്നതാണ്. ലെവൽ 5,6 പഠിക്കുന്നവർക്ക് ഒരു വർഷവും ലെവൽ 7 കോഴ്‌സ് പഠിക്കുന്നവർക്ക് രണ്ട് വർഷവും ലെവൽ 8,9 കോഴ്‌സ് പഠിക്കുന്നവർക്ക് മൂന്ന് വർഷവും പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും ഉറപ്പുനൽകുന്നു. പഠനം പൂർത്തിയാക്കുന്നവർക്ക് കാലതാമസം കൂടാതെ ഐ.ടി, ആരോഗ്യ മേഖലകളിലും മറ്റും മെച്ചപ്പെട്ട ജോലി ലഭിക്കുന്നതും ന്യൂസിലാൻഡിലെ വിദ്യാഭ്യാസ മേഖലയുടെ മികവായി വിദഗ്ദ്ധർ വിലയിരുത്തുന്നു.



Leave a Reply