ഇ.സി.ഇ അദ്ധ്യാപകരും റെസിഡൻസി വിസയും

വിദേശത്ത് ഒരു ജോലി ആഗ്രഹിക്കാത്തവരായി ആരുണ്ട്? വിദേശരാജ്യങ്ങളിലെ തൊഴിൽ അവസരങ്ങളും ഉയർന്ന വേതനവുമൊക്കെയാണ് ഈ ആഗ്രഹത്തിന്റെ അടിസ്ഥാനം. പക്ഷേ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ജാഗ്രത പുലർത്തേണ്ട പല ഘട്ടങ്ങളുണ്ട്. വിദേശജോലി സ്വപ്‌നം കണ്ട് വിമാനം കയറിയവർ നിരാശയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന നിരവധി അനുഭവങ്ങൾ തന്നെയാണ് ഈ ജാഗ്രതയ്ക്ക് അടിസ്ഥാനം.
മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യമാണ് ന്യൂസിലാൻഡ്. ഉയർന്ന ജീവിതനിലവാരവും തൊഴിൽ സാധ്യതയുമൊക്കെയാണ് ഇതിന് കാരണം. ന്യൂസിലാൻഡിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ നിരവധി മലയാളികൾ ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ ഇവരിൽ ചിലരുടെയെങ്കിലും തൊഴിൽസാഹചര്യങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ നിരാശജനകമായ അവസ്ഥയിൽ ഉൾപ്പെട്ടെങ്കിൽ അതിന് അവരവർ തന്നെയാണ് ഉത്തരവാദികൾ എന്ന് പറയേണ്ടിവരും.

ജാഗ്രത വേണം ഓരോ ഘട്ടത്തിലും

‘ന്യൂസിലാൻഡിൽ അദ്ധ്യാപകരുടെ ഒഴിവ്’ ഈ പരസ്യവാചകം എത്രയാളുകളെ ആകർഷിച്ചിട്ടുണ്ടാകും. ഈ പരസ്യവാചകത്തിൽ ആകൃഷ്ടരായവർ ന്യൂസിലാൻഡിൽ വിദ്യാഭ്യാസമേഖലയിലെ തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങൾ തീർച്ചയായും തിരിച്ചറിയണം. നിലവിൽ ന്യൂസിലാൻഡ് ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് ചില നിയമവ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഇ.സി.ഇ (Early Childhood Education) അദ്ധ്യാപകരെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ അദ്ധ്യാപകർക്ക് ‘റെസിഡൻസി’ വിസ ലഭിക്കാനുള്ള സാഹചര്യവും പരിമിതമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് ന്യൂസിലാൻഡിലേക്ക് അദ്ധ്യാപക ജോലിക്കായി എത്തുന്നവർ ഏറെ ജാഗ്രത പുലർത്തേണ്ടതും ഈ ഘട്ടത്തിലാണ്. ന്യൂസിലാൻഡിൽ പ്രത്യേകിച്ചും ഓക്‌ലൻഡിൽ ഇ.സി.ഇ (Early Childhood Education) അദ്ധ്യാപകരുടെ ഒഴിവുകൾ നിലവിലുണ്ട്. എന്നാൽ ഈ ജോലികൾ ഏറ്റെടുക്കാൻ തദ്ദേശീയരിൽ ഭൂരിഭാഗവും തയാറല്ല. കിവികളുടെ ഈ നിലപാട് എന്തുകൊണ്ട് എന്ന കാര്യവും നാം വിലയിരുത്തണം. തുടക്കത്തിൽ ഇ.സി.ഇ അദ്ധ്യാപകർക്ക് ശമ്പളം കുറവാണെന്ന വസ്തുത നാം തിരിച്ചറിയാണം. ഇതാണ് തദ്ദേശീയരെ ഇ.സി.ഇ അദ്ധ്യാപക ജോലിയിൽ നിന്ന് അകറ്റുന്നത്. ഇ.സി.ഇ അദ്ധ്യാപകരുടെ ഒഴിവിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലയിലാണ് വിദേശ അദ്ധ്യാപകരെ നിയമിക്കുന്നത് എന്ന വസ്തുതയും നാം മനസിലാക്കണം.

ശമ്പളം എത്തണം 80,000 ഡോളറിലേക്ക്…

2021 മുതൽ ഇ.സി.ഇ വിദേശ അദ്ധ്യാപകർക്ക് 80,000 ഡോളർ വാർഷിക ശമ്പളം കിട്ടിയെങ്കിൽ മാത്രമേ റെസിഡൻസി വിസ ലഭിക്കുകയുള്ളു. അത്രയും ശമ്പളം അദ്ധ്യാപകർക്ക് നൽകാൻ ഇ.സി.ഇ കേന്ദ്രങ്ങൾക്ക് നിലവിൽ പരിമിതികളുണ്ട്. ഇപ്പോൾ ഭൂരിഭാഗം ഇ.സി.ഇ അദ്ധ്യാപകർക്കും ലഭിക്കുന്നത് 52,000 ഡോളറിൽ താഴെ വാർഷിക വരുമാനമാണ്. നിലവിൽ ഈ തുകയിൽ നിന്നാണ് 80,000ൽ എത്തുക എന്നത് ഏറെ ശ്രമകരമാണ്. അതേസമയം വ്യവസ്ഥകളിൽ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇ.സി.ഇ കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അംഗം രംഗത്തെത്തിയിട്ടുണ്ട്



Leave a Reply