ഐ.ഇ.എൽ.ടി.എസ് റീഡിംഗ് ടെസ്റ്റിനെ അടുത്തറിയാം

സ്വന്തം കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ, എങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന സ്വപ്‌നത്തിലേക്ക് ധൈര്യപൂർവം യാത്ര തുടങ്ങാം. ഇത് പല ഉദ്യോഗാർത്ഥികളുടെയും അനുഭവങ്ങൾ കാട്ടിത്തരുന്ന യാഥാർത്ഥ്യമാണ്. ഐ.ഇ.എൽ.ടി.എസ് പഠനത്തിനൊരുങ്ങുന്ന ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥി തിരിച്ചറിയേണ്ട ചില അടിസ്ഥാനകാര്യങ്ങളുണ്ട്. ഐ.ഇ.എൽ.ടി.എസ് എന്ത് അല്ലെങ്കിൽ എങ്ങനെ എന്ന് ആദ്യം മനസിലാക്കണം. ഐ.ഇ.എൽ.ടി.എസിലൂടെ ഒരു ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം ഇവിടെ അളക്കുകയാണ്.
ഐ.ഇ.എൽ.ടി.എസിന് പ്രധാനമായും നാല് ഘടകങ്ങൾ (മൊഡ്യൂളുകൾ) ഉള്ള കാര്യം ഒരു ഉദ്യോഗാർത്ഥി പ്രാഥമികമായി അറിഞ്ഞിരിക്കണം. ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയാണ് ആ നാല് മൊഡ്യൂളുകൾ. ഈ നാല് കടമ്പയും കടന്നാൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ച് ഐ.ഇ.എൽ.ടി.എസ് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. നാല് മൊഡ്യൂളുകളും ഒന്നിനൊന്ന് പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ ഇന്ന് ഇവിടെ ഐ.ഇ.എൽ.ടി.എസ് പഠിതാവിനായി പരിചയപ്പെടുത്തുന്നത് റീഡിംഗ് മൊഡ്യൂളിന്റെ പ്രാധാന്യമാണ്.

എന്ത് ?എങ്ങനെ?

സമ്മർദ്ദവും പരീക്ഷ പേടിയും ഒഴിവാക്കുക!. ഐ.ഇ.എൽ.ടി.എസ് റീഡിംഗ് ടെസ്റ്റിന് അഭിമുഖീകരിക്കുന്ന ഒരു വിദ്യാർത്ഥി പ്രധാനമായും ശ്രദ്ധ പുലർത്തേണ്ടത് ഈ കാര്യത്തിലാണ്. സമ്മർദ്ദങ്ങളില്ലാതെ സമീപിച്ചാൽ റീഡിംഗ് ടെസ്റ്റ് അനായാസമായി മാറും. പ്രധാനമായും ഒരു മണിക്കൂറാണ് റീഡിംഗ് ടെസ്റ്റിന്റെ ദൈർഘ്യം. ഈ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് 40 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥി ഉത്തരം നൽകേണ്ടത്. ഒരു ചോദ്യത്തിന് ഒന്നര മിനിറ്റാണ് ഉത്തരം നൽകാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ കണ്ടത്തേണ്ടത് നിർണായകമാണ്. റീഡിംഗ് ടെസ്റ്റിന് മൂന്ന് പാസേജും ഉണ്ടാകും.

സമയം നിർണായകം

റീഡിംഗ് ടെസ്റ്റിൽ ആദ്യ രണ്ട് പാസേജുകൾക്ക് 15 മിനിറ്റ് സമയം വീതമാണ് അനുവദിച്ചിരിക്കുന്നത്. സാധാരണയായി മൂന്നാമത്തെ പാസേജ് ഉദ്യോഗാർത്ഥിയെ സംബന്ധിച്ച് അൽപം പ്രയാസമേറിയതാകും. ഈ സാഹചര്യത്തിൽ മൂന്നാമത്തെ പാസേജിന് 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉറപ്പാക്കാനാണ് ബാക്കി 10 മിനിറ്റ് അനുവദിച്ചിരിക്കുന്നത്. അറുപത് മിനിറ്റ് അല്ലാതെ ഒരു മിനിറ്റ് പോലും ഉദ്യോഗാർത്ഥിക്ക് അധികമായി അനുവദിക്കില്ല. നെഗറ്റീവ് മാർക്ക് ഇല്ല. അതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉദ്യോഗാർത്ഥിക്ക് ആത്മവിശ്വാസത്തോടെ ഉത്തരം എഴുതാം. ചോദ്യത്തിന് ആസ്പദമായ പാസേജുകൾ സാവധാനം വായിക്കാൻ പാടില്ല. ഇത് സമയനഷ്ടത്തിന് കാരണമാകും.
ഉത്തരങ്ങൾ പൂരിപ്പിക്കാനും മൾട്ടിപിൾ ചോയിസ് ചോദ്യങ്ങളും ഡയഗ്രം, ടേബിൾ, ഫ്‌ലോ ചാർട്ട് പൂർണമാക്കൽ തുടങ്ങിയ രീതികളിൽ ഉദ്യോഗാർത്ഥി ചോദ്യങ്ങളെ നേരിടേണ്ടിവരും.

ഇനി ശ്രദ്ധിക്കാൻ

ഉത്തരങ്ങൾ എഴുതും മുമ്പ് പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉദ്യോഗാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥി വായിച്ചിരിക്കണം. ഉത്തരം നൽകുമ്പോൾ തെറ്റുകൾ കടന്നുകൂടാതിരിക്കാൻ ഓരോ വാക്കും ശ്രദ്ധിക്കണം. പാസേജ് വായിച്ച ശേഷം മാത്രം ചോദ്യങ്ങളിലേക്ക് പ്രവേശിക്കുക. ചോദ്യങ്ങളുടെ കീ വേർഡ്‌സ് പാസേജിൽ നിന്ന് കണ്ടെത്തുകയും വേണം.



Leave a Reply