PTE – അറിയേണ്ടതെല്ലാം

വളരെ ലളിതം.. PTE (The Pearson Test of English Academic) ഓൺലൈൻ ടെസ്റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഉന്നതജീവിത നിലവാരം പുലർത്തുന്ന യു.കെ, ന്യൂസിലാൻഡ്, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി എന്ന ലക്ഷ്യം മനസിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും PTE ടെസ്റ്റിനെ ആശ്രയിക്കാം. IELTS, OET തുടങ്ങിയവയ്ക്ക് സമാനമായി PTE ടെസ്റ്റിലൂടെയും ഒരു ഉദ്യോഗാർത്ഥിയുടെ അല്ലെങ്കിൽ വിദ്യാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വിലയിരുത്തുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റ് ഭാഷാ പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ PTE ടെസ്റ്റ് വളരെ ലളിതമാണ്. ഇതുതന്നെയാണ് PTEയുടെ പ്രധാന സവിശേഷതയായി വിദ്യാഭ്യാസ വിദഗ്ദ്ധർ ഉയർത്തിക്കാട്ടുന്നതും. ശരാശരി വിദ്യാർത്ഥികൾക്ക് പോലും PTE പരീക്ഷ പിൻതുടരാം എന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ആസ്‌ട്രേലിയയിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനും PTE മാനദണ്ഡമായി അംഗീകരിച്ചിട്ടുണ്ട്.

നാല് ഘടകങ്ങൾ

ഉന്നത പഠനം അല്ലെങ്കിൽ ഉയർന്ന ജോലി… വിദേശവാസം സ്വപ്‌നം കാണുന്ന ഏതൊരാളും മനസിലുറപ്പിക്കുന്ന രണ്ട് കാര്യങ്ങൾ ഇവിടെ വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ PTE ടെസ്റ്റിന്റെ പ്രാധാന്യവും വർദ്ധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം അളക്കുന്ന മറ്റ് പരീക്ഷകൾക്ക് സമാനമായി PTE ടെസ്റ്റിനും നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ് എന്നിവയാണ് ഈ നാല് ഘടകങ്ങൾ.

മൂന്ന് മണിക്കൂർ

ഓൺലൈനായി നടത്തുന്ന PTE ടെസ്റ്റിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറാണ്. ടെസ്റ്റിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ആദ്യ ഭാഗത്ത് ഉൾപ്പെട്ടിരിക്കുന്ന സ്പീക്കിംഗ്, റൈറ്റിംഗ് ടെസ്റ്റുകൾക്ക് 90 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്ത് ഉൾപ്പെട്ട റീഡിംഗ് ടെസ്റ്റിന് 35 മുതൽ 40 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മൂന്നാം ഭാഗമായി നടത്തുന്ന ലിസണിംഗ് ടെസ്റ്റിന് 55 മുതൽ 60 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. പരീക്ഷാ ഫലത്തിന് രണ്ട് വർഷമാണ് പരിരക്ഷ. 13300 രൂപയാണ് പി.ടി.ഇ എക്‌സാം ഫീസായി ഉദ്യോഗാർത്ഥി അടയ്‌ക്കേണ്ടത്.

സർവകലാശാലകളുടെ അംഗീകാരം

യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാന സർവകലാശാലകളെല്ലാം PTE ടെസ്റ്റിനെ അംഗീകരിച്ചിട്ടുണ്ട്. പരീക്ഷാ ഫലം അതിവേഗത്തിൽ നിർണയിക്കാം എന്നതുംPTE-യെ വ്യത്യസ്തമാക്കുന്നു. നാല് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഫലം അറിയാം. ടെസ്റ്റ് തീയതി എപ്പോൾ വേണമെങ്കിലും ഉദ്യോഗാർത്ഥിക്ക് ബുക്ക് ചെയ്യാം എന്നതും PTE-യുടെ പ്രത്യേകതയാണ്



Leave a Reply