- December 10, 2019
- Posted by: Manjoorans
- Category: BLOG
ആധുനിക സമൂഹത്തിൽ ആരോഗ്യമേഖലയിൽ സംഭവിക്കുന്ന മുന്നേറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഓരോ നിമിഷവും വലിയ മാറ്റങ്ങൾ ആരോഗ്യരംഗത്ത് സംഭവിക്കുന്നു. ആ വലിയ നേട്ടങ്ങൾ തന്നെയാണ് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഈ രംഗത്തെ തൊഴിൽസാധ്യത വർദ്ധിപ്പിച്ചത്. അവസരങ്ങൾ തിരിച്ചറിഞ്ഞാണ് യുവതലമുറയിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇവിടെയാണ് മികച്ച മെഡിക്കൽ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന OET പരീക്ഷയുടെ (ഒക്കുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ്) പ്രാധാന്യം വർദ്ധിക്കുന്നത്. ആരോഗ്യരംഗം വലിയ മാറ്റങ്ങൾക്ക് വേദിയായതോടെ ഇംഗ്ലീഷ് സംസാരഭാഷയായ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്നതിൽ OET ഒരു ചൂണ്ടുപലകയായി മാറുകയായിരുന്നു.
45 മിനിറ്റ് 42 ചോദ്യങ്ങൾ
IELTS-ന് സമാനമായി ഒ.ഇ.ടിക്കും നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള ഉദ്യോഗാർത്ഥിയുടെ കഴിവുകൾ ഇവിടെയും വിലയിരുത്തപ്പെടുന്നു. ഈ ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ലിസണിംഗ് ടെസ്റ്റ്. ഇംഗ്ലീഷ് പരിജ്ഞാനം അളക്കുന്നതിനപ്പുറം കേൾക്കുന്ന കാര്യങ്ങൾ ഉദ്യോഗാർത്ഥിക്ക് എങ്ങനെ ഗ്രഹിക്കാൻ കഴിയുന്നു എന്ന് ഇവിടെ വിലയിരുത്തപ്പെടുന്നു. ലിസണിംഗ് ടെസ്റ്റിനെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിക്കാം. ടെസ്റ്റിന് 45 മിനിറ്റ് ദൈർഘ്യമുണ്ടാകും. മൂന്ന് ഭാഗങ്ങളിലായി ഉദ്യോഗാർത്ഥി 42 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
ആദ്യഘട്ടം (PART A)
റെക്കോഡഡ് ഓഡിയോയിലെ സംഭാഷണത്തിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി മനസിലാക്കി ഉത്തരങ്ങൾ എഴുതുവാനുള്ള കഴിവ് ഉദ്യോഗാർത്ഥിക്ക് ഉണ്ടോയെന്ന് ആദ്യ ഘട്ടത്തിൽ തന്നെ പരിശോധിക്കുന്നു. ഒരു മെഡിക്കൽ പ്രൊഫഷണലും രോഗിയും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോ രൂപത്തിൽ ഉദ്യോഗാർത്ഥിക്ക് മുമ്പിൽ എത്തുക. രോഗ വിവരങ്ങൾ, രോഗകാരണങ്ങൾ, ഡോക്ടർ രോഗിക്ക് നിർദേശിക്കുന്ന മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാകും ആദ്യ ഘട്ടത്തിൽ ഉദ്യോഗാർത്ഥിക്കായുള്ള ഓഡിയോയിൽ ഉണ്ടാവുക. സംഭാഷണം കേൾക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥി ഉത്തരം എഴുതുകയും വേണം. ആദ്യഘട്ടത്തിലെ സംഭാഷണ ശകലങ്ങൾക്ക് ഇരുപത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുണ്ടായിരിക്കും.
രണ്ടാം ഘട്ടം (PART B)
വിശദമായ വിവരണങ്ങളിൽ നിന്ന് ഉത്തരങ്ങൾ മനസിലാക്കാൻ ഉദ്യോഗാർത്ഥിക്ക് സാധിക്കുന്നുണ്ടോ എന്ന് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ (MULTIPLE CHOICE QUESTIONS) ഉദ്യോഗാർത്ഥിക്ക് പ്രതീക്ഷിക്കാം.
മൂന്നാം ഘട്ടം (PART C)
മൂന്നാം ഘട്ടത്തിൽ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച ഓഡിയോയാണ് ഉദ്യോഗാർത്ഥിക്ക് മുമ്പിൽ എത്തുക. സംഭാഷണ ശകലങ്ങൾക്ക് അഞ്ച് മിനിറ്റ് ദൈർഘ്യമുണ്ടാകും.. ഈ ഘട്ടത്തിൽ ആറ് MULTIPLE CHOICE QUESTIONS ഉദ്യോഗാർത്ഥിക്ക് പ്രതീക്ഷിക്കാം..